കോവിഡ് പശ്ചാത്തലത്തില്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജില്‍ ഒരുക്കിയ ഓണ്‍ലൈന്‍ പെന്‍സില്‍ ചിത്രരചന മത്സരത്തില്‍ തലക്കോട്ടുകര വിദ്യ എഞ്ചിനീയറിംഗ് കോളേജിന് ഒന്നാം സ്ഥാനം. കോളേജിലെ ആറാം സെമസ്റ്റര്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ടി.ജി.അക്ഷയ് ആണ് ഒന്നാം സ്ഥാനം നേടിയത്. കൊറോണ കാലത്ത് വിഷുവിന് മാസ്‌ക് ധരിച്ചു സങ്കടത്തോടെ കണികാണുന്ന ചിത്രം ആണ് അക്ഷയ് വരച്ചത് . കുന്നംകുളം തെക്കുംപുറം തേരില്‍ വീട്ടില്‍ ഗിരീഷ് റീന ദമ്പതികളുടെ മകനാണ് അക്ഷയ്. കോവിഡ് സമയത്ത് അക്ഷയ് വീട്ടില്‍ ഇരുന്നു വരച്ച ആരോഗ്യ മന്ത്രി കെ.കെ. ശൈലജ , നടന്‍ പൃഥിരാജ് എന്നിവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here