ഗുരുവായൂർ : പാലക്കാട് എൻ.എസ്.എസ് എൻജിനീയറിങ് കോളേജിലെ കെ.എസ്.യു പ്രവർത്തകരായ പൂർവ്വവിദ്യാർത്ഥികളുടെ സഹകരണത്തോടെ യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി ഗുരുവായൂരിലെ പൊതുജനങ്ങൾക്ക് 1500ൽ അധികം മാസ്ക്കുകൾ വിതരണം ചെയ്യും. എൻജിനീയറിങ് കോളേജിലെ
കെ.എസ്.യു പ്രവർത്തകരായിരുന്ന പൂർവ വിദ്യാർഥികൾ രൂപം നൽകിയ രാജീവ് ഗാന്ധി ടെക്‌നിക്കൽ ഫോറത്തിന്റെ സഹായത്തോടെയാണ് ഇത് നടത്തുന്നത്. . മാസ്‌ക്കുകളുടെ വിതരണോദ്‌ഘാടനം ബഹു. തൃശൂർ എം.പി ശ്രീ. ടി എൻ പ്രതാപൻ നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണന് നൽകി കൊണ്ട് നിർവഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എച്ച്.എം നൗഫൽ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി.കെ ഷനാജ് എന്നിവർ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here