കൊച്ചി: നടന്‍ ചെമ്പന്‍ വിനോദ് ജോസ് വിവാഹിതനായി. കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസ് ആണ് വധു. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് വിവാഹിതനായ വിവരം പങ്കുവച്ചത്. ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നും നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

ADVERTISEMENT

2010 ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവന്നത്. 2018 ലെ ഗോവ ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു. ആഷിക്ക് അബു, വിജയ് ബാബു, ആൻ അഗസ്റ്റിൻ, അനുമോൾ, രഞ്ജിത് ശങ്കർ തുടങ്ങി നിരവധി താരങ്ങൾ ആശംസകളുമായി എത്തിയിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ ഫിസിയോതെറാപ്പിസ്റ്റായ സുനിതയായിരുന്നു ചെമ്പന്റെ ആദ്യ ഭാര്യ. ഇവര്‍ പിന്നീട് വിവാഹ മോചനം നേടി. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്.

COMMENT ON NEWS

Please enter your comment!
Please enter your name here