ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് സ്റ്റേ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സാലറി കട്ട് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ശമ്പളം ലഭിക്കുക എന്നത് ജീവനക്കാരുടെ അവകാശമാണെന്നും എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ സർക്കാരിന് സാലറി കട്ട് ചെയ്യാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ശമ്പളം കട്ട് ചെയ്യാൻ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ടോ എപിഡെമിക് ആക്ടോ പര്യാപ്തമല്ലെന്ന് കോടതി പറയുന്നു. അതുകൊണ്ട് തന്നെ സർക്കാർ ഉത്തരവിന് നിലനിൽപ്പില്ലെന്നും കോടതി അറിയിച്ചു. കട്ട് ചെയ്യുന്ന ശമ്പളം എങ്ങനെ ഉപയോഗിക്കുമെന്ന് ഉത്തരവിൽ വ്യക്തമല്ലെന്നും കോടതി നിരീക്ഷിച്ചു.

ശമ്പളം മാറ്റിവയ്ക്കുന്നത് എത്ര കാലത്തേക്കാണെന്നോ എന്ന് തിരിച്ചു നൽകുമെന്നോ ഉത്തരവിൽ പറയുന്നില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ശമ്പളം മാറ്റിവയ്ക്കുന്നത് നിരസിക്കുന്നതിന് തുല്യമാണെന്ന് കോടതി കൂട്ടിച്ചേർത്തു. രണ്ട് മാസത്തേക്കാണ് കോടതി സാലറി കട്ട് ഉത്തരവ് സ്‌റ്റേ ചെയ്തിരിക്കുന്നത്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here