File photo by Unni Bhavana

ഗുരുവായൂർ: ഇന്ന് രാവിലെ പത്മഭൂഷൻ മോഹൻലാൽ ഗുരുവായൂരിലെ സാമൂഹിക പ്രവർത്തകൻ ബാബുരാജ് ഗുരുവായൂരിനെ വിളിക്കുകയും സ്ഥിതിഗതികൾ അന്വേഷിക്കുകയും ചെയ്തു. ഗുരുവായൂർ അമ്പലത്തിലെയും മറ്റ് പരിസര വിവരങ്ങൾ ആരായുകയും ചെയ്തു. ലോകം മുഴുവൻ നിശ്ചലാവസ്ഥയിൽ നിൽക്കുമ്പോൾ വേണ്ടപ്പെട്ടവരെ വിളിക്കുന്ന കൂട്ടത്തിൽ ഗുരുവായൂരിലെ വിശേഷങ്ങൾ അറിയാനാണ് ബാബുവിനെ വിളിച്ചതെന്ന് മോഹൻലാൽ പറഞ്ഞു. ഗുരുവായൂരിൽ മോഹൻലാൽ എത്തുമ്പോൾ എപ്പോഴും കൂടെ ഉണ്ടാകുന്ന ബാബുരാജിന്, അപ്രതീക്ഷിതമായി വന്ന മോഹൻലാലിൻ്റെ ഫോൺ വിളി ഏറെ ആശ്വര്യപെട്ടു എന്ന് പറഞ്ഞു.

ADVERTISEMENT

അമ്പലത്തിലേക്ക് ഭക്തജനങ്ങൾക്ക് പ്രവേശനമില്ലെങ്കിലും ഭഗവാൻറെ പൂജാ കർമ്മങ്ങളും അതിനോടനുബന്ധിച്ച് എല്ലാ ചടങ്ങുകളും യഥാക്രമം നടക്കുന്നുണ്ടെന്നും, ഗുരുവായൂരിൽ അഗതികൾക്ക് വേണ്ടി മുൻസിപ്പാലിറ്റി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ബാബു അദ്ദേഹത്തോട് പറഞ്ഞു. ഭഗവാന്റെ കൃപാകടാക്ഷം കൊണ്ട് ഒരു കൊറോണ കേസ് പോലും ഗുരുവായൂരിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും, പ്രവാസികളെ താല്‍ക്കാലികമായി താമസിപ്പിക്കുന്നതിന് ഗുരുവായൂരിലെ മുഴുവൻ ഹോട്ടലുകളിലും ആവശ്യമായ സൌകര്യങ്ങൾ സജ്ജമായിട്ടുണ്ടെന്നും അദ്ദേഹത്തെ അറിയിച്ചു.

വിവാഹ വാർഷികം ആഘോഷിക്കുന്ന വേളയിൽ ശ്രീ മോഹൻലാലിന് ആശംസ നേരാനും മറന്നില്ല എന്ന് ബാബുരാജ് അറിയിച്ചു. താൻ കുടുംബത്തോടൊപ്പം ചെന്നൈയിലാണെന്നും, വളരെ കാലത്തിനു ശേഷം കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവിടാൻ സാധിച്ചതിൽ അദ്ദേഹം സന്തോഷവാനാണെന്നും പറഞ്ഞു. ലോകം മുഴുവൻ ശാന്തിയും സമാധാനവും എത്രയും വേഗം ഉണ്ടാവട്ടെ എന്നും പ്രാർത്ഥിക്കുന്നു എന്ന് ശ്രീ മോഹൻലാൽ അറിയിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here