കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് ഗള്‍ഫില്‍ കുടുങ്ങിയവരെ തിരികെ കൊണ്ടുവരാന്‍ ഇന്ത്യ മൂന്ന് യുദ്ധക്കപ്പലുകള്‍ തയ്യാറാക്കിയതായി സൂചന. രാജ്യത്തെ ഏറ്റവും വലിയ യുദ്ധകപ്പലുകളിലൊന്നായ ഐ.എന്‍.എസ് ജലാശ്വക്കൊപ്പം രണ്ട് ലാന്‍ഡിംഗ് ഷിപ്പ് ടാങ്കുകളും ഗള്‍ഫിലേക്ക് അയക്കാനാണ് സാധ്യത. 1000 പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന കപ്പലുകളിലായി സാമൂഹ്യ അകലം പാലിച്ച് ഒരേ സമയം തന്നെ നിരവധി പേരെ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ തിരികെ കൊണ്ട് പോകണമെന്ന് വിവിധ രാജ്യങ്ങള്‍ നേരെത്തെ തന്നെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്ത്യ കൂടുതല്‍ സമയം ആവശ്യമാണെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം തന്നെ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനും ക്വാറന്റൈനില്‍ താമസിപ്പിക്കുന്നതിനുമുള്ള തയ്യാറെടുപ്പുകള്‍ കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ കപ്പലുകളിലൂടെ പ്രവാസികളെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
