കണ്ണൂർ: പാനൂരിൽ നാലാം ക്ലാസുകാരിയെ അധ്യാപകൻ പീഡിപ്പിച്ച കേസ് അന്വേഷണം ഇന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി കെ.വി സന്തോഷ് കുമാറാണ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവൻ.
നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി ഡി.വൈ.എസ്.പി കെ.വി വേണുഗോപാലിൽ നിന്ന് കേസ് ഫയൽ ഇന്ന് ഏറ്റവാങ്ങും. കാസർഗോഡ് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ടി. മധുസൂദനൻ നായർ, വയനാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.കെ രാധാകൃഷ്ണൻ എന്നിവരാണു പ്രത്യേക സംഘത്തിലെ മറ്റ് അംഗങ്ങൾ. ഐജി എസ് ശ്രീജിത്തിനാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല.