ഗുരുവായൂർ: ഗുരുവായൂർ ആനപ്രേമി സംഘത്തിന്റെ നേതൃത്വത്തിൽ ദേവസ്വം പുന്നത്തൂർ കോട്ടയിലെ മുഴുവൻ ആനകൾക്കും നല്ല പഴുത്ത യിനം പൈനാപ്പിൾ കൊടുത്തു. ഉയരകേമൻ മോഴ ബാലകൃഷ്ണൻ എന്ന ആനയ്ക്ക ആനപ്രേമി സംഘം പ്രസിഡന്റ് ശ്രീ. കെ പി ഉദയൻ പൈനാപ്പിൾ നൽകി കൊണ്ടാണ് ചടങ്ങ് തുടങ്ങിയത്. ഗുരുവായൂർ ദേവസ്വത്തിന് കീഴിൽ 47 ആനകളാണ് ഉള്ളത്. ലോക്ക് ഡൗൺ മൂലം എഴുന്നള്ളിപ്പുകൾക്ക് പോലും പോകാൻ കഴിയാതെ ആനക്കോട്ടയിൽ വിശ്രമത്തിലാണിവർ. വിശ്രമത്തിനിടയിൽ പഴുത്ത പൈനാപ്പിൾ കണ്ണന്റെ ആനകളുടെ സമൃദ്ധമായി. വിഷു ദിനത്തിൽ ഗുരുവായൂരപ്പന്റെ ഗജ വീരൻമാർക്ക് ചക്ക ഊട്ടും നടന്നിരുന്നു.

ആനകോട്ട DA ശശിധരൻ, Dr വിവേക്, Dr വേണുഗോപാൽ, ബാബുരാജ് ഗുരുവായൂർ, കെ യു ഉണ്ണി, രമേഷ് തലപ്പിള്ളി, കണ്ണൻ അയ്യപ്പത്ത്., വിജയ്കുമാർ, ശ്രീനാരായണൻ എന്നിവർ നേത്യത്യം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here