50 പേരുമായി ഒരേസമയം വീഡിയോകോള്‍ ചെയ്യാനുള്ള സൗകര്യം വികസിപ്പിച്ച് ഫെയ്‌സ്ബുക്ക്‌

ന്യൂഡല്‍ഹി: വിഡിയോ കോളിങ്‌ ആപ്പായ സൂമിനു വെല്ലുവിളി ഉയര്‍ത്തി ഫെയ്‌സ്ബുക്ക്‌. മെസഞ്ചര്‍ റൂം വഴി 50 പേരുമായി ഒരേസമയം വീഡിയോകോള്‍ ചെയ്യാനുള്ള സൗകര്യമാണ്‌ ഫെയ്‌സ്ബുക്ക്‌ വികസിപ്പിച്ചത്‌. നിലവില്‍ ഒരേ സമയം 100 പേരെ വരെ പങ്കെടുപ്പിച്ച്‌ വീഡിയോ കോള്‍ ചെയ്യാന്‍ സൂം വഴി ആയിരുന്നു സാധിക്കുന്നത്. എന്നാൽ സൂമിനെതിരേ സുരക്ഷാ വെല്ലുവിളികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിപണി പിടിച്ചടക്കുകയാണു ഫെയ്‌സ്ബുക്കിന്റെ ലക്ഷ്യം.

സൂമിന്‌ പകരം ആപ്പ്‌ വികസിപ്പിക്കുന്നവര്‍ക്കു കേന്ദ്ര സര്‍ക്കാള്‍ കഴിഞ്ഞ ദിവസം ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. യാതൊരു സമയപരിധിയും ഇല്ലാതെ 50 പേരെ ഒരേ സമയം വീഡോയോ കോള്‍ ചെയ്യാനുള്ള ഫീച്ചറാണ്‌ ഫെയ്‌സ്‌ബുക്ക്‌ അവതരിപ്പിച്ചത്‌. ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ട്‌ ഇല്ലാത്ത ആളെ പോലും വീഡിയോ കോളിന്‌ ക്ഷണിക്കാമെന്നതാണ്‌ പ്രത്യേകത.മെസഞ്ചര്‍ റൂമില്‍ ഉപയോക്‌താവിന്‌ ന്യൂസ്‌ ഫീഡുകളില്‍ ലിങ്കുകള്‍ പോസ്‌റ്റ് ചെയ്യാനും സാധിക്കും.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here