ന്യൂഡല്‍ഹി: മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പതിനൊന്ന് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക് ഡൗൺ കാലാവധി അടുത്ത മൂന്നിന് അവസാനിരിക്കേ ഇതുമായി ബന്ധപ്പെട്ട പ്രസ്താവന പ്രധാനമന്ത്രി നടത്തിയേക്കും. സ്ഥിതിഗതികൾ വിലയിരുത്താൻ നാളെ മുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രി ചർച്ച നടത്തും. കൂടുതൽ ഇളവുകൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.

ADVERTISEMENT

ഇതിനിടെ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 56 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ കൊവിഡ് മരണം 779 ആയി ഉയര്‍ന്നു. രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 24,942 ആയി.

COMMENT ON NEWS

Please enter your comment!
Please enter your name here