കൊച്ചി: പരിശോധനാ നടപടികളും പ്രവാസികളെ താല്‍ക്കാലികമായി താമസിപ്പിക്കുന്നതിന് ആവശ്യമായ സൌകര്യങ്ങളും സജ്ജമായിട്ടുണ്ട്നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനും പ്രവാസികളെ സ്വീകരിക്കുന്നതിനും കര്‍മ പദ്ധതി തയ്യാറായി. പരിശോധനാ നടപടികളും പ്രവാസികളെ താല്‍ക്കാലികമായി താമസിപ്പിക്കുന്നതിന് ആവശ്യമായ സൌകര്യങ്ങളും സജ്ജമായിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ പ്രവാസികളെ സ്വീകരിക്കാന്‍ കൊച്ചി വിമാനത്താവളം പൂര്‍ണ സജ്ജമായിരിക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.
സാങ്കേതിക വിദ്യയുടെ സഹായത്തോടു കൂടി പ്രാഥമിക പരിശോധന നടത്തുന്നതുള്‍പ്പടെയുള്ള നടപടികളാണ് ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കിയിട്ടുള്ളത്. വിമാനത്താവളത്തില്‍ ജോലി ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. വിദേശത്തു നിന്നും നാട്ടിലേക്ക് മടങ്ങുന്നവരെ നിരീക്ഷണത്തിലേക്ക് മാറ്റുന്നതിനുള്ള കൂടുതല്‍ സൌകര്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. താല്‍ക്കാലിക താമസത്തിന് വേണ്ടി 7000 മുറികളാണ് പ്രവാസികള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. പഞ്ചായത്ത് പ്രദേശങ്ങളിൽ 4701 വീടുകൾ കണ്ടെത്തിയിട്ടുണ്ട്. കോർപറേഷൻ, മുനിസിപ്പാലിറ്റി പ്രദേശങ്ങളിലെ തയ്യാറെടുപ്പുകൾ തിങ്കളാഴ്ചയോടെ പൂർത്തിയാകും. ഒരു വീട്ടിൽ നാല് പേർ എന്ന രീതിയിലാണ് സൗകര്യം ഒരുക്കുക. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലായിരിക്കും സ്ക്രീനിംഗും മറ്റു പരിശോധനകളും വിമാനത്താവളത്തിൽ നടത്തുക. അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്.
