നടന്‍ മണികണ്ഠന്‍ ആചാരി വിവാഹിതനായി. തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജലി ആണ് വധു. ബികോം ബിരുദധാരിയാണ് അഞ്ജലി.ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ലളിതമായായിരുന്നു വിവാഹ ചടങ്ങുകള്‍. തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ വച്ച്‌ നടന്ന വിവാഹത്തില്‍ വളരെ കുറച്ചുപേര്‍ മാത്രമേ പങ്കെടുത്തുള്ളു.

ADVERTISEMENT

ആറ് മാസം മുന്‍പ് വിവാഹ നിശ്ചയം നടന്നിരുന്നു.വിവാഹച്ചെലവുകള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് മണികണ്ഠന്‍ അറിയിച്ചിരുന്നു. എംഎല്‍എ എം സ്വരാജ് ഈ തുക ഏറ്റുവാങ്ങി. അതേസമയം, അഞ്ജലിയെ ചെറുപ്പം മുതല്‍ കണ്ടിട്ടുണ്ടെന്നും തനിക്ക് നേരത്തെ അറിയാവുന്ന കുടുംബമാണ് അവരുടേതെന്നും മണികണ്ഠന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൂടാതെ രസകരമായ ഒരു പ്രപ്പോസല്‍ കഥയും താരം ആരാധകരുമായി പങ്കുവച്ചിരുന്നു.

COMMENT ON NEWS

Please enter your comment!
Please enter your name here