തിരുവനന്തപുരം: വയനാട്, ആലപ്പുഴ, തൃശ്ശൂർ ജില്ലകളിൽ കൊവിഡ് രോ​ഗികളില്ല. വയനാട്ടിൽ ചികിത്സയിലുണ്ടായിരുന്ന രോഗി ഇന്ന് ആശുപത്രി വിട്ടു. സംസ്ഥാനത്ത് 7 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.

ADVERTISEMENT

രോഗം ബാധിച്ച 3 പേർ വീതം കോട്ടയം, കൊല്ലം ജില്ലക്കാരാണ്. ഒരാൾ കണ്ണൂർ ജില്ലക്കാരനാണ്. കൊല്ലത്ത് രോഗം സ്ഥിരീകരിച്ചതിൽ ഒരാൾ ആരോഗ്യ പ്രവർത്തകയാണ്. 7 പേർ രോഗമുക്തരായി. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ രണ്ടുപേർ വീതവും വയനാട്ടിൽ ഒരാളുമാണ് രോഗമുക്തരായത്.

ആകെ രോഗബാധിതരുടെ എണ്ണം 457. ആകെ രോഗമുക്തരുടെ എണ്ണം 331. ഇപ്പോൾ ചികിൽസയിലുള്ളത് 116 പേരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 2144 പേർ നിരീക്ഷണത്തിലുണ്ട്. 20,580 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. സംസ്ഥാനത്തിന്റെ ഇടപെടലുകളെ കേന്ദ്രം സംതൃപ്തിയോടെയാണ് കാണുന്നത്. വിഡിയോ കോൺഫറൻസിൽ പ്രവാസികളുടെ കാര്യത്തിൽ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ വിശദമായി പ്രതിപാദിച്ചു.

ഇത് മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയാക്കാമെന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി അറിയിച്ചു. പ്രവാസികളുടെ സുരക്ഷയ്ക്കുള്ള നടപടികളിലും കേന്ദ്ര സർക്കാർ സംതൃപ്തി അറിയിച്ചു. ഹോട്സ്പോട്ടുകൾ ഒഴികെയുള്ള സ്ഥലങ്ങളിലെ കടകൾ തുറക്കാം. ആദ്യം കടകൾ പൂർണമായി ശൂചീകരിക്കുകയും അണുമുക്തമാക്കുകയും വേണം. ആവശ്യമായ ക്രമീകരണങ്ങൾ സംസ്ഥാന സർക്കാർ പുറപ്പെടുവിക്കും.

COMMENT ON NEWS

Please enter your comment!
Please enter your name here