ചേറ്റുവ: മുസ്ലീം ലീഗ് പുന്നയൂർ പഞ്ചായത്ത് 11-ആം വാർഡ് സംഘടിപ്പിച്ച റിലീഫ് പ്രോഗ്രാം  ഉദ്ഘാടനം ചെയ്തു. ആരാധനയുടെയും പ്രാർത്ഥനയുടെയും പുണ്യകാലമായ റമദാൻ മാസത്തെ സഹജീവികളോടുള്ള കാരുണ്യ പ്രവർത്തനം കൊണ്ടും ത്യാഗം കൊണ്ടും സജീവമാക്കണമെന്ന് കെ.എം.സി.സി അബുദാബി സംസ്ഥാന മുൻ സെക്രട്ടറി കെ.കെ.ഹംസക്കുട്ടി പറഞ്ഞു. കൊറോണ ലോക്ക്ഡൗണിൽ പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്ക് പരമാവധി ആശ്വാസം നൽകണമെന്ന് പൊതു പ്രവർത്തകരെ ഓർമിപ്പിച്ചു.
മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് പതിനൊന്നാം വാർഡ് സംഘടിപ്പിച്ച ചടങ്ങിൽ വാർഡ് പ്രസിഡന്റ്‌ ഒ. കുഞ്ഞിമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. നിസാർ ഹമീദ്, കെ.എം.ഖാദർ, അബ്ദുൽ ലത്തീഫ്, കബീർ പുളിക്കൽ, ഹാഷിം എടക്കഴിയൂർ, അബ്ദുൽ റഹിമാൻ പൂക്കാട്ട്, എന്നിവർ സംസാരിച്ചു. വാർഡിലെ അഞ്ഞൂറോളം കുടുംബങ്ങൾക്ക് കിറ്റ് വിതരണം നടത്തി.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here