മരണം വിതച്ച് കോവിഡ് : യുഎസില്‍ മാത്രം മരണം അരലക്ഷം, ലോകം സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക്.

ന്യൂയോര്‍ക്ക് : അമേരിക്കയില്‍ മരണം വിതച്ച് കോവിഡ-19. 24 മണിക്കൂറിനിടയില്‍ യുഎസില്‍ 3332 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതോടെ അമേരിക്കയില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം അരലക്ഷം കവിഞ്ഞു. തൊഴില്‍നഷ്ടമായവര്‍ക്കുള്ള സഹായധനത്തിന് കഴിഞ്ഞ അഞ്ചാഴ്ചയ്ക്കിടെ അപേക്ഷിച്ചത് 2.6 കോടി പേരാണ്. ഇതോടെ വ്യവസായങ്ങള്‍ക്കും ആശുപത്രികള്‍ക്കും 50,000 കോടി ഡോളര്‍ സഹായപദ്ധതി യുഎസ് ജനപ്രതിനിധി സഭ പാസാക്കി. അതേസമയം, ലാറ്റിനമേരിക്കന്‍, കരീബിയന്‍ രാജ്യങ്ങളിലെയും ആഫ്രിക്കയിലെ ചില പ്രദേശങ്ങളിലെയും വൈറസ് വ്യാപനം വര്‍ധിക്കുന്നത് ആശങ്കയുണര്‍ത്തുന്നുവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). വൈറസ് നമ്മുടെ കൂടെ ദീര്‍ഘകാലം ഉണ്ടാവും എന്നതിന്റെ സൂചനയാണിതെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് ആദാനം പറഞ്ഞു

guest
0 Comments
Inline Feedbacks
View all comments