കൊറോണ വൈറസ് പരന്ന് കൊണ്ടിരിക്കേ സന്ദർഭത്തിന് അനുയോജ്യമായി ‘കെയർ’ ഇമോജിയുമായി ഫേസ്ബുക്ക്. ഫേസ്ബുക്കിലെ ഏഴാമത്തെ ഇമോജിയായി ആണ് ‘കെയർ’ എത്തിയിരിക്കുന്നത്. ലോക്ക് ഡൗണിനിടെ ‘ടെയ്ക്ക് കെയർ’ സന്ദേശം ഇഷ്ടപ്പെട്ടവരെ അറിയിക്കാൻ ഇനി കൂടുതൽ ബുദ്ധിമുട്ടേണ്ടതില്ല. പോസ്റ്റുകളുടെ താഴെ ലെെക്ക് ബട്ടണ്‍ അമര്‍ത്തിയാല്‍ മറ്റ് ഇമോജികൾക്കൊപ്പം ഈ ഇമോജിയും കാണാം. മഞ്ഞ നിറത്തിലുള്ള സ്‌മൈലി ചുവന്ന ഹൃദയത്തെ കെട്ടിപ്പിടിക്കുന്നതായാണ് ഇമോജിയിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്.

ADVERTISEMENT

ഇപ്പോൾ വെബ്‌സൈറ്റിലും അടുത്ത ആഴ്ച മുതൽ ഫേസ്ബുക്ക് മൊബൈൽ ആപ്‌ളിക്കേഷനിലും ഈ ‘ശ്രദ്ധിക്കുന്ന, സ്‌നേഹം നിറഞ്ഞ ഇമോജി’യെ കാണാം. ഫേസ്ബുക്ക് മെസെഞ്ചറിലും കെയർ ഇമോജി ഉൾപ്പെടുത്തിയിട്ടുണ്ട്. പർപിൾ നിറത്തിൽ മിടിക്കുന്ന ഹൃദയമാണ് ഇമോജിയിലുള്ളത്. ഇമോജി ഇപ്പോൾ തന്നെ മെസെഞ്ചർ ആപ്ലിക്കേഷനിൽ ലഭ്യമാണെന്ന് സി-നെറ്റ് റിപ്പോർട്ട് ചെയ്യുന്നു.

COMMENT ON NEWS

Please enter your comment!
Please enter your name here