ന്യൂഡല്‍ഹി: പ്രവാസികളെ തിരികെ കൊണ്ടുവരുന്ന വിഷയയുമായി ബന്ധപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകളുടെ വിശദാംശങ്ങള്‍ ആരാഞ്ഞുകൊണ്ടാണ് വിദേശകാര്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്. വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗോബയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരും. ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഉള്ള ഇന്ത്യക്കാരുടെ കണക്ക് എംബസികള്‍ മുഖേന വിദേശകാര്യമന്ത്രാലയം ശേഖരിച്ചിട്ടുണ്ട്.

കേരളം പ്രവാസികളെ സ്വീകരിക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായി മുഖ്യമന്ത്രി നേരത്തെ തന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഒരു സംസ്ഥാനത്തിനെ മാത്രം പരിഗണിക്കാന്‍ സാധിക്കില്ല എന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. ലോക്ക്ഡൗണ്‍ കഴിയുന്നത് വരെ പ്രവാസി ഇന്ത്യക്കാരെ തിരികെകൊണ്ട് വരന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് കേരള ഹൈക്കോടതിയും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here