ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ലോക്ക് ഡൌണ്‍ ലംഘന ത്തിന് ജില്ലാ കലക്ടര്‍ തടയിട്ടു . ആരോഗ്യ പ്രവത്തകര്‍ ക്വാറന്റയിനിൽ ആക്കിയ ഉദ്യോഗസ്ഥനെ തിരിച്ചയക്കാനുള്ള നീക്കമാണ് ജില്ല കളകടര്‍ ഇടപ്പെട്ട് തടഞ്ഞത് . റെഡ് അലർട്ട് ജില്ലയായ കോഴിക്കോട് നിന്നും കഴിഞ്ഞ ദിവസം ഗുരുവായൂർ ദേവസ്വം കാർ അയച്ചു വരുത്തിയ ചീഫ് എഞ്ചിനിയറെ തിരിച്ച് അയക്കാനുള്ള നീക്കമാണ്ണ് ഇതോടെ തടയപ്പെട്ടത് .അഡ്മിനിസ്ട്രെറ്റര്‍ വിളിച്ചു വരുത്തിയ പൊതുമരാമത്ത് എക്സിക്യുട്ടീവ്‌ എഞ്ചിനീയര്‍ സുന്ദരന്‍ ഇതോടെ പെരുവഴിയില്‍ ആയി .

ലോക്ക് ഡൌണ്‍ കാലത്ത് കോഴിക്കോട് കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്ന ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി ക്വാറന്റയിനിൽ ആക്കിയത് എന്തിനെന്ന ചോദ്യമാണ് ബാക്കിയാകുന്നത് . ചുവപ്പ് മേഖലയായ കോഴിക്കോട് നിന്ന് സുന്ദരന്‍ ജോലിക്കെത്തിയപ്പോള്‍ സഹപ്രവര്‍ത്തകര്‍ ആശങ്ക ഉയര്‍ത്തിയിരുന്നു . ഇതിന്‍റെ അടിസ്ഥാനത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ ശ്രീവത്സം അനക്സിലെ മുറിയില്‍ ക്വാറന്റയിനിൽ ആക്കിയത് . എന്നാല്‍ ക്വാറന്റയിനിൽ നിന്ന് രക്ഷപെടാന്‍ ഉള്ള നീക്കം അറിഞ്ഞ എ ഡി എം എം ബി ഗിരീഷ്‌ വിഷയം കളക്ടരുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. നേരത്തെ ഇദ്ദേഹം താമസിക്കുന്ന ഫ്ലാറ്റില്‍ പ്രവേശിക്കാന്‍ ഫ്ലാറ്റിലെ മറ്റു താമസക്കാര്‍ അനുവദിച്ചിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here