ഇടുക്കി ജില്ലയിൽ തിങ്കളാഴ്ച മുതൽവാഹന പരിശോധന ശക്തമാക്കാൻ ജില്ലാ കളക്ടർ എച്ച്. ദിനേശൻ ഉത്തരവിട്ടു. തിങ്കൾ, ബുധൻ വെള്ളി ദിവസങ്ങളിൽ ഒറ്റ അക്ക നമ്പർ അവസാനിക്കുന്ന വാഹനങ്ങളും ചൊവ്വ, വ്യാഴം, ശനി ഇരട്ട അക്ക വാഹനങ്ങളും മാത്രമേ നിരത്തിലിറക്കാവൂ. ഞായർ ദിവസം നിയന്ത്രണം ബാധകമല്ല. വാഹനങ്ങളിൽ കൊവിഡ് ചട്ടപ്രകാരം നിഷ്‌കർഷിച്ചിട്ടുള്ള യാത്രക്കാർ മാത്രമേ പാടുള്ളുവെനന്നും സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ തിരിച്ചറിയൽ കാർഡ് കരുതണമെന്നും കളക്ടർ അറിയിച്ചു.

അവശ്യവിഭാഗങ്ങളായി നിശ്ചയിച്ചിട്ടുള്ള സർക്കാർ ഏജൻസികൾ, ബാങ്കുകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്കു നിയന്ത്രണങ്ങൾ ബാധകമല്ല. ഇളവുകളുടെ പരിധിയിൽ വരുന്ന നിർമാണരംഗത്തെ ആവശ്യത്തിനായി ഓടുന്ന വാഹനങ്ങളെയും ചരക്കു വാഹനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ, മാധ്യമപ്രവർത്തകർ, വനിതകൾ, ഒറ്റയ്ക്കോ ആശ്രിതർക്കൊപ്പമോ യാത്ര ചെയ്യുന്ന ഭിന്നശേഷിക്കാർ, വനിതകൾ, ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവർ എന്നിവർക്കും നിയന്ത്രണം ബാധകമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here