ഗുരുവായൂർ: യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സ്പ്രിങ്കളർ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ടും മുഖ്യമന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പ്രധിഷേധ സമരം. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി എസ് സൂരജ്, നിയോജകമണ്ഡലം ജന.സെക്രട്ടറി എ.കെ. ഷൈമിൽ,നേതാക്കളായ പ്രതീഷ് ഓടാട്ട്, വി.എ.സുബൈർ, കൃഷ്ണദാസ് പൈക്കാട്ട്, ബാബു സോമൻ, കണ്ണൻ അയ്യപ്പത്ത്, സുമേഷ് കൃഷ്ണൻ.രഞ്ജിത്ത്.കെ.കെ, ആനന്ദ് രാമകൃഷ്ണൻ, രതീഷ്.ടി, കൃഷ്ണപ്രസാദ് എന്നിവർ നേതൃത്വം നൽകി.
