ഗുരുവായൂർ: സ്പ്രിംഗ്ളർ കരാർ റദ്ദാക്കുക അഴിമതിക്കാരെ തുറുങ്കിലടക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി ബി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ ഗുരുവായൂർ നിയോജക മണ്ഡലത്തിൽ 128 ബൂത്തുകേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. ബി.ജെ.പി നിയോജക മണ്ഡലം ഓഫീസിൽ നടന പരിപാടി മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ: നിവേദിത സുബ്രമണ്യൻ ഉദ്ഘാടനം ചെയ്തു ലോക്ക്ഡൗൺ നിയമങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് നടന്ന പരിപാടികളിൽ ഗുരുവായൂർ നിയോജക മണ്ഡലത്തിലെ സംസ്ഥാന, ജില്ലാ, നിയോജക മണ്ഡലം ഭാരവാഹികൾ വിവിധ സ്ഥലങ്ങളിൽ പങ്കെടുത്തതായി ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത്, ജനറൽ സെക്രട്ടറിമാരായ സുമേഷ് തേർളി, റ്റി.വി വാസുദേവൻ തുടങ്ങിയവർ സംയുക്ത പ്രസ്ഥാവനയിൽ അറിയിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here