ഗുരുവായൂർ: കൊറൊണാ കാലത്ത് ഭവനങ്ങളിൽ കഴിഞ്ഞ് കൂടേണ്ട പ്രത്യേക സന്ദർഭത്തിൽ വായനക്കാർക്ക് അഭിരുച്ചിയുള്ള പുസ്തകങ്ങൾ നൽകി ഗുരുവായൂരിൽ കോൺഗ്രസ്സ് പ്രവർത്തകർ ദിനാചരണവുമായി പങ്ക് ച്ചേർന്നു.ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷകൾ തുടങ്ങി ഗുരുവായൂരിന്റെ കഥാകാരൻ ഉണ്ണികൃഷ്ണൻ പുരൂരിന്റെ നോവലുകൾ ചെറുകഥകൾ, രാധാകൃഷ്ണൻ കാക്കശ്ശേരിയുടെ കൃതികൾ, ആനുകാലിക യുവ എഴുത്തുക്കാരുടെ രചനകൾ. മറ്റു് സമൂഹത്തിൽ നമ്മുക്ക് വേണ്ട അറിയപ്പെടെണ്ടതും, പാലിക്കപ്പെടെണ്ടതുമായ സംക്ഷിപ്ത വിവരങ്ങളടങ്ങിയ വിവിധ പുസ്തകങ്ങൾ, ആനുകാലികങ്ങൾ തുടങ്ങി ശേഖരിച്ച നൂറോളം പുസ്തകങ്ങളാണ് ഭവനങ്ങളിൽ കൊറൊണ നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ട് എത്തിച്ച് നൽക്കിയത്.കൂടെ മാസ്ക്കുകളും വിതരണം ചെയ്തു.മുൻ ഗുരുവായൂർ ക്ഷേത്രം മേൽശാന്തി കക്കാട് ദേവൻ തിരുമേനി, ഓതിയ്ക്കൻ പൊട്ടക്കുഴി ഭവദാസ് തിരുമേനി എന്നിവർക്ക് പുസ്തകങ്ങളും, മാസ്കുകളും നൽക്കിയാണു് പരിപാടിയ്ക്ക് തുടക്കം കുറിച്ചത്.

മണ്ഡലം പ്രസിഡണ്ട് ബാലൻ വാറണാട്ട്, നഗരസഭ കൗൺസിലർ ശ്രീദേവി ബാലൻ എന്നിവർ ചേർന്ന് വിതരണകർമ്മം നിർവഹിച്ചു. സംസ്ക്കാര സാഹിതി ജില്ലാ സെക്രട്ടറി ശശി വാറണാട്ട്, മുൻ നഗരസഭാ ചെയർമാൻ മേഴ്സി ജോയ്, ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ടു് ഒ.കെ.ആർ.മണികണ്ഠൻ, ഗാന്ധി ദർശന വേദി ജില്ലാ സെക്രട്ടറി സ്റ്റീഫൻ ജോസ്, ബ്ലോക്ക് സെക്രട്ടറി ശിവൻ പാലിയത്ത്, ഐ.എൻ-ടി – യു.സി മണ്ഡലം പ്രസി സണ്ടു് ഗോപി മനയത്ത്, വാർഡ് പ്രസിഡണ്ട് ജോയ് തോമാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here