ഗുരുവായൂർ: പൊതു ജനങ്ങളുടെ ആരോഗ്യ വിവരം തൂക്കി വിൽക്കുന്ന സർക്കാർ നടപടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോവിഡിന്റെ മറവിൽ നടത്തിയ സ്പ്രിംഗ്ലർ അഴിമതിക്കെതിരെ യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 24 വെള്ളിയാഴ്ച്ച കാലത്ത് 11 മണിക്ക് കോവിഡ്മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നിയോജക മണ്ഡലത്തിലെ 45 കേന്ദ്രങ്ങളിൽ 3 ആൾ വീതം 135 ചെറുപ്പക്കാർ പങ്കെടുക്കുന്ന സമരം നടത്തും.

ലോക്ക് ഡൌൺ പ്രയാസങ്ങളിൽ ദുരിതം അനുഭവിക്കുന്നവർക്ക് കരുതലായിപച്ചക്കറി കിറ്റുകളും സമരത്തിന്റെ ഭാഗമായി വിതരണം ചെയ്യുമെന്നും യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here