ഗുരുവായൂർ: സത്യസായി സമാധി ദിനത്തോടനുബന്ധിച്ച് സായി സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റ് ഒരു ലക്ഷം സർജിക്കൽ മാസ്ക്കുകൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.
ഗുരുവായൂർ നഗരസഭയിലെ ആരോഗ്യ പ്രവർത്തകർക്ക് ഉപയോഗിക്കുന്നതിനായി ആവശ്യമായ സർജിക്കൽ മാസ്ക്കുകൾ നഗരസഭ ചെയർപേഴ്സൻ  എം. രതി ടീച്ചർക്ക് നൽകി കൊണ്ട് ട്രസ്റ്റ് ചെയർമാൻ മൗനയോഗി സ്വാമി ഹരി നാരായണൻ ഉദ്ഘാടനം ചെയ്തു. ചാവക്കാട്, പാവറട്ടി, ഗുരുവായൂർ ടെബിൾ, കണ്ടാണിശ്ശേരി, പോലീസ് സ്റ്റേഷനുകളിലും പദ്ധതിയുടെ ഭാഗമായി മാസ്ക്കുകളും, ഹാൻഡ് വാഷും വിതരണം ചെയ്തു. ‘ഡോണേറ്റ് എ മാസ് ക്ക് ‘ എന്ന സ്കീമിലൂടെയാണ് മാസ്ക്കുകൾ സമാഹരിച്ചതെന്ന് ട്രസ്റ്റ് ചെയർമാൻ പറഞ്ഞു.
നഗരസഭ വൈസ് ചെയർമാൻ അഭിലാഷ്. വി.ചന്ദ്രൻ, അഡ്വ. മുളളത്ത് വേണുഗോപാൽ, സതീഷ് ഗുരുവായൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here