ഗുരുവായൂർ: ഭൗമദിനമായ ഏപ്രിൽ 22ന് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വീടുകളിൽ നടത്തുന്ന പച്ചക്കറി കൃഷി തുടങ്ങി. ഉദ്ഘാടനകർമ്മം ആർ .രവികുമാറും ഷൈലജ ദേവനും സംയുക്തമായി നിർവഹിച്ചു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ സി എസ് സൂരജ്, നിയോജകമണ്ഡലം ജന. സെക്രട്ടറി എ.കെ.ഷൈമിൽ,യൂത്ത് കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡന്റ്‌ പ്രതീഷ് ഓടാട്ട്,കെ.പി. മനോജ്‌ എന്നിവർ നേതൃത്വം നൽകി.

ADVERTISEMENT

ഭൂമിക്കൊരു ദിവസം എന്ന നിലയില്‍ സാര്‍വ്വദേശീയമായി ഏപ്രില്‍ 22 ആചരിക്കാന്‍ തുടങ്ങിയിട്ട് 50 വര്‍ഷം തികയുകയാണ്. ആഗോള താപനം കുറയ്ക്കുന്നതിനുള്ള പാരീസ് ഉടമ്പടി ഒപ്പുവച്ചത് 2016 ലെ ഭൗമദിനത്തിലാണ്. കോവിഡിന്റെ സന്ദര്‍ഭത്തില്‍ ഭൂമിയുടെ നിലനില്‍പ്പിനും ജീവജാലങ്ങളുടെ സംരക്ഷണത്തിനും സവിശേഷ പ്രധാന്യമുണ്ട്. ലോക്ക് ഡൗണിന് ശേഷമുണ്ടാകാനിടയുള്ള സാഹാചര്യം മുന്‍കൂട്ടികണ്ട് നമുക്ക് ആവശ്യമായ പച്ചക്കറി ഇവിടെത്തന്നെ ഉല്‍പാദിപ്പിക്കാന്‍ കഴിയണം. അതുകൊണ്ട് എല്ലാവരും ലോക്ക് ഡൗണിന്റെ സമയത്ത് അവരവരുടെ വീടുകളില്‍ പച്ചക്കറി കൃഷി നടത്തി യൂത്ത് കോൺഗ്രസിന്റെ  ഈ ക്യാമ്പയിന്‍ വിജയിപ്പിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു.

COMMENT ON NEWS

Please enter your comment!
Please enter your name here