ചാവക്കാട്: കടപ്പുറം തൊട്ടാപ്പു് ഇസ്മാഈ ൽ സേഠ് റോഡിൽ നിർധന കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം നടത്തി. കടപ്പുറം ഗ്രാമ പഞ്ചായത്ത് പതിനാല്, പതിനഞ്ച്, വാർഡുകളിലെ നിർധനരായ നൂറോളം വീട്ടുകാർക്ക് പൊതു പ്രവർത്തകനായ മാലിക് അലി 8 കിലോ വീതം പച്ചക്കറി കിറ്റ് വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി. ഉമ്മർ കുഞ്ഞി നിർവഹിച്ചു. വാർഡ് മെമ്പർ ഷൈല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. അറക്കൽ മുഹമ്മദ് ഹനീഫ, മുസ്ഥഫ, ശാഫി, മുഹമ്മദ് ഹനീഫ, ലത്തീഫ്, മുസ്ഥഫ ആലുങ്ങൽ തുടങ്ങിയവർ നേതൃത്വം നൽകി. ലോക് ഡൗൺ കാരണം ജോലി ഇല്ലാതെ ബുദ്ധിമുട്ടുന്ന സമയമായത് കൊണ്ട് ജനങ്ങൾക്ക് വളരെ ഉപകാര പ്രഥമായി കിറ്റ് വിതരണം. പ്രത്യേകിച്ച് റംസാൻ വ്യതാരംഭം ആരംഭിക്കുന്ന ഈ സമയത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here