ഗുരുവായൂര്‍ : ലോക്ക് ഡൌണ്‍ ലംഘനം നടത്തി ഗുരുവായൂര്‍ ദേവസ്വത്തില്‍ ഉദ്യോഗസ്ഥന്‍ ജോലിക്കെത്തിയതായി ആക്ഷേപം . പൊതുമരാമത്ത് വിഭാഗത്തിലെ എക്സിക്യുട്ടീവ്‌ എഞ്ചിനീയര്‍ സുന്ദരന്‍ ആണ് ലോക്ക് ഡൌണ്‍ ലംഘനം നടത്തിയതത്രെ . കോവിഡ് ബാധിത മേഖലയായ കോഴിക്കോട് നിന്നുമാണ് സുന്ദരന്‍ ഓഫീസില്‍ എത്തിയത് .ക്വാറന്റൈനില്‍ പോകാതെ ഓഫീസില്‍ എത്തിയതില്‍ ഓഫീസിലെ മറ്റു ജീവനക്കാരും ആശങ്കയില്‍ ആണ് .

ADVERTISEMENT

അത്യാവശ്യ സര്‍വീസ് ആയ വൈദ്യുതി ,ഹെല്‍ത്ത് ,ഫിനാന്‍സ് വിഭാഗങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് അതില്‍ തന്നെ 33 ശതമാനം ജീവനക്കാര്‍ മാത്രം ജോലിക്ക് ഹാജരായാല്‍ മതി എന്ന നിര്‍ദേശവും ഉണ്ട് . പോതുമാരമത്തില്‍ ടെണ്ടര്‍ നടപടികളോ, ബില്ലുകള്‍ മാറി നല്‍കുന്ന ജോലികളോ ഇല്ലെന്നിരിക്കെയാണ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജോലിക്കെത്തിയത് എന്ന് മറ്റ് ജീവനക്കാര്‍ ആരോപിച്ചു .അസുഖ ബാധിത മേഖലയില്‍ നിന്നും വന്ന ആള്‍ക്ക് സമ്പര്‍ക്കത്തില്‍ കൂടി രോഗ ബാധ ഉണ്ടാകുമോ എന്നാണ് സഹപ്രവര്‍ത്തകരുടെ ആശങ്ക .ഇതിനിടെ ഇദ്ദേഹം താമസിക്കുന്ന ഫ്ലാറ്റിലേക്ക് പ്രവേശിപ്പിക്കാന്‍ മറ്റു താമസക്കാര്‍ അനുവദിച്ചില്ല എന്നും പറയുന്നു.

COMMENT ON NEWS

Please enter your comment!
Please enter your name here