ചാവക്കാട് : കോവിഡ് 19 ന്റെ സമുഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി ചാവക്കാട് തിരുവത്ര സേവാഭാരതിയുടെ നേതൃത്വത്തിൽ മാസ്‌ക്കുകൾ വിതരണം ചെയ്തു തിരുവത്ര ദീനദയാൽ നഗറിൽ നടന്ന ചടങ്ങിൽ ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുമേഷ് തേർളി ടിസിവി , സിസിടിവി ചാവക്കാട് റിപ്പോർട്ടറും വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവത്ര യൂണിറ്റ് പ്രസിഡന്റുമായ ആർഎച് ഹാരിസിന് നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വി.വി.സജീവ്, തേർളി നാരായണൻ, പ്രകാശൻ കാഞ്ഞിരപ്പറമ്പിൽ, സുനിൽകുമാർ അയിനിപ്പുള്ളി, സുദർശനൻ തേർളി, നികേഷ് കെ.പി, അനൂപ് വി.എ, പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി. 2000 ത്തോളം മാസ്‌ക്കുകളാണ് മേഖലയിലെ വിവിധ സ്ഥാപങ്ങളിലേക്കും വീടുകളിലേക്കും വിതരണം ചെയ്യാനായി സേവാഭാരതിയുടെ നേതൃത്വത്തിൽ നിർമിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here