കേരളത്തില്‍ ഇന്നുമുതല്‍ ശക്തമായ മഴ, ഇടിമിന്നലിനും സാധ്യത; കേന്ദ്ര കാലാവസ്ഥവകുപ്പ്.

തിരുവനന്തപുരം : കേരളത്തില്‍ വ്യാപകമായി ഇന്നുമുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇടിമിന്നലിനോട് കൂടിയ മഴ വരുന്ന അഞ്ചു ദിവസവും തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. മഴയോട് അനുബന്ധിച്ച്‌ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിനും സാധ്യത ഉണ്ട്. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കി.

ADVERTISEMENT

ഇടിമിന്നല്‍ അപകടകാരികളാണെന്നും ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ മുന്നറിയിപ്പില്‍ പറയുന്നു. കനത്ത മഴയുണ്ടാകുമെന്ന പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 22 ഇടുക്കി ജില്ലയിലും, ഏപ്രില്‍ 21 ന് കോട്ടയം ജില്ലയിലും ഏപ്രില്‍ 22 ന് മലപ്പുറം ജില്ലയിലും 25 ന് ഇടുക്കി ജില്ലയിലും 26 ന് മലപ്പുറം ജില്ലയിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ഇടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികള്‍ നിരീക്ഷിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. മഴയോടനുബന്ധിച്ച്‌ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിച്ചേക്കുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കി.

COMMENT ON NEWS

Please enter your comment!
Please enter your name here