ഇനി ഗ്രൂപ്പ് കോളിൽ കൂടുതൽ പേർ; വീഡിയോ കോളിംഗിൽ പുതിയ മാറ്റവുമായി വാട്ട്‌സ് ആപ്പ്

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പരസ്പരം കാണാൻ വീഡിയോ കോൾ സേവനങ്ങളെ ആശ്രയിക്കുകയാണ് ജനം. അന്യദേശത്തുള്ള കുടുംബാംഗങ്ങളെ കാണുന്നതും, ഔദ്യോഗിക മീറ്റിംഗുകൾ നടത്തുന്നതുമെല്ലാം ഇപ്പോൾ വീഡിയോ കോളിലൂടെയാണ്. എന്നാൽ ഒരു സമയത്ത് നാല് പേർക്ക് മാത്രമേ വീഡിയോ കോളിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു എന്നത് വാട്ട്‌സ് ആപ്പിന്റെ ഒരു അപര്യാപ്തതയായിരുന്നു. ഇപ്പോഴിതാ ഈ പ്രശ്‌നം പരിഹരിക്കാനൊരുങ്ങുകയാണ് വാട്ട്‌സ്ആപ്പ്.

ഇനി മുതൽ എട്ട് പേരെ വരെ ഒരേ സമയം ഗ്രൂപ്പ് വീഡിയോ കോളിൽ പങ്കാളികളാക്കാം. നിലവിൽ ബീറ്റ വേർഷനിൽ മാത്രമാണ് അപ്‌ഡേറ്റ് വന്നിട്ടുള്ളു. അധികം വൈകാതെ അപ്‌ഡേറ്റ് ബാക്കിയുള്ള ഉപഭോക്തക്കൾക്കും ലഭിക്കുമെന്നാണ് റിപ്പോർട്ട്. ഗ്രൂപ്പ് കോൾ വിളിക്കുമ്പോൾ എല്ലാവരുടേയും ആപ്പ് അപ്‌ഡേറ്റായി പുതിയ വേർഷനിലാണെങ്കിൽ മാത്രമേ നാലിൽ കൂടുതൽ പേരെ വീഡിയോ കോൾ വിളിക്കാൻ സാധക്കുകയുള്ളു. ഏതെങ്കിലും ഒരാളുടെ ആപ്പ് പുതിയ വേർഷനല്ലെങ്കിൽ അയാളെ നാല് പേരിൽ അധികമുള്ള വീഡിയോ കോളിൽ കണക്ട് ചെയ്യാൻ സാധിക്കില്ല. കൂടുതൽ പേരെ വീഡിയോ കോളിൽ ഉൾപ്പെടുത്താൻ വാട്ട്‌സ് ആപ്പ് വിട്ട്, സൂം, ഗൂഗിൾ മീറ്റ് പോലുള്ള ആപ്പുകളിലേക്ക് ഉപഭോക്താക്കൾ വ്യാപകമായി പലായനം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് വാട്ട്‌സ് ആപ്പ് പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here