സുഹൈലിനെതിരെ അക്രമം; യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.

ഗുരുവായൂർ: കായംകുളത്ത് യൂത്ത് കോൺഗ്രസ്സ് നേതാവ് സുഹൈലിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സിപിഎം-ഡിവൈഎഫ്ഐ ചോരകൊതിക്കെതിരെയും, പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ചാവക്കാട് പോലീസ് സ്റ്റേഷന് മുന്നിൽ നിൽപ്പ് സമരം നടത്തി പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജന.സെക്രട്ടറി എച്ച്.എം നൗഫൽ, നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ, വൈസ് പ്രസിഡന്റ് എം.പി മുനാഷ്, ജന.സെക്രട്ടറി സുബീഷ് കെ.ബി, മണ്ഡലം പ്രസിഡന്റ് തബ്ഷീർ മഴുവഞ്ചേരി എന്നിവർ സമരത്തിൽ പങ്കെടുത്തു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here