ചാവക്കാട്: നീണ്ടു പോയ ലോക്ക് ഡൗൺ കാലഘട്ടത്തിന്റെ വിരസതയകറ്റാനും ഇടവകാംഗങ്ങളുടെ സർഗാത്മകതയും കലാവാസനകളും പരിപോഷിപ്പിക്കുന്നതിനും മാനസിക സംഘർഷം ഘൂകരിക്കുന്നതിനുമായി പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇടവകാംഗങ്ങൾക്കായ് ആർട്ട് ഓഫ് ലോക്ക് ഡൗൺ കലാ-സാഹിത്യ മത്സര പരമ്പര ആരംഭിച്ചു. യേശുവിനൊപ്പം ഒരു സെൽഫി. കാർട്ടൂൺ രചന, ക്രാഫ്റ്റ് മേക്കിംഗ്, കവിതാപാരായണം, ഉപമ പറച്ചിൽ, കുടുംബത്തോടൊപ്പം ഒരു വീഡിയോ, ഗാനാലാപനം, പ്രസംഗ മത്സരം, ആക്ഷൻ സോങ്ങ് ഡാൻസ് എന്നിങ്ങനെ വ്യത്യസ്ത ഇനം ടാസ്കുകളാണ് ഒരോ ദിവസത്തേക്കും തയ്യാറാക്കിയിട്ടുള്ളത്. മത്സരത്തിന്റെ നിർദ്ദേശങ്ങൾ പാലിച്ച് ഒരു കുടുംബത്തിൽ നിന്ന് ഒരു എൻട്രി വീതം ഒരോ ദിവസവും നിർദ്ദിഷ്ട വാട്സാപ്പ് നമ്പറിൽ അയച്ചാണ് കുടുംബങ്ങൾ മത്സരത്തിൽ പങ്കാളികളായത്. ആർച്ച് പ്രീസ്റ്റ് ഫാദർ വർഗീസ് കരിപ്പേരിയുടെയും സഹ വികാരി ഫാദർ അനു ചാലിൽ എന്നിവരുടെ നേതൃത്വത്തിൽ തീർത്ഥകേന്ദ്രം പബ്ലിക് റിലേഷൻ വിഭാഗമാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here