ഗുരുവായൂർ: ലോക്ക് ഡൗൺ വന്ന ഘട്ടത്തിൽ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തി നഗരത്തിൽ പെട്ട് പോയ നെടുപുഴ സ്വദേശി കൊച്ചുണ്ണിയെ നഗരസഭയുടെ ക്യാമ്പിലെത്തി മകൻ ജയൻ വന്ന് വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി. മടക്കയാത്രയിൽ വാഹന പരിശോധന ഉല്യാഗസ്ഥർക്ക് മുൻപിൽ ഹാജരാക്കുന്നതിനായി സാക്ഷ്യപത്രവും നൽകിയാണ് യാത്രയാക്കിയത്.
കൂടാതെ ജോലി അന്വേഷിച്ച് ഗുരുവായൂരിലെത്തിയ മലപ്പുറം സ്വദേശി റിയാസിനെയും നാട്ടിലെ വാർഡ് മെമ്പറുടെ നിർദ്ദേശത്തിൽ സന്നദ്ധ പ്രവർത്തകർ എത്തി നാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി.
ഇരുവർക്കും തുടർന്നുള്ള കാലം നല്ല നിലയിൽ മുന്നോട്ട് പോകാൻ കഴിയുമെന്ന് പ്രത്യാശിക്കുന്നു ശുരുവായൂർ നഗരസഭ ചെയർപേഴ്സൻ ശ്രീമതി. എം രതി ടീച്ചർ ആശംസിച്ചു.
നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ, പൊതുമരാമത്ത് സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ ടി എസ് ഷെനിൽ, മുൻ ചെയർമാൻ ടി ടി ശിവദാസ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഇരുവരെയും യാത്രയാക്കിയത്.
HOME GOL NEWS MALAYALAM