അബുദാബി: കൊറോണ വൈറസ് ബാധിതരുടെ ചികിത്സ കൂടുതല്‍ കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെ നിര്‍മ്മിക്കുന്ന താല്‍ക്കാലിക ആശുപത്രികള്‍ അടുത്തമാസം ആദ്യവാരത്തില്‍ പ്രവര്‍ത്തന ക്ഷമമാകും. അബുദാബി, ദുബൈ എന്നിവിടങ്ങളിലാണ് 
3400 കിടക്കകളുള്ള താല്‍ക്കാലിക  ആശുപത്രികളുടെ നിര്‍മ്മാണം ദ്രുതഗതിയില്‍ നടന്നുകൊണ്ടിരിക്കുന്നത്.അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്റെ നിര്‍ദ്ദേശപ്രകാരം നിര്‍മ്മിക്കുന്ന ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് നേരിട്ടെത്തി വിലയിരുത്തി. 

അബുദാബി മുഹമ്മദ് ബിന്‍ സായിദ് സിറ്റി, നാഷണല്‍ എക്‌സിബിഷന്‍ സെന്റര്‍, ദുബൈ എമിറേറ്റ്‌സ് ഹ്യുമാനിറ്റേറിയന്‍ സിറ്റി എ ന്നിവിടങ്ങളിലാണ് ആശുപത്രികളുടെ  നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്.മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ 29,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ 1200 കിടക്കകളോടെയുള്ള ആശുപത്രിയില്‍ 
അത്യാധുനിക സൗകര്യങ്ങളോടെ മികച്ച ചികിത്സ നല്‍കാനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്.

ദുബൈയിലും 1200 കിടക്കകളുള്ള സജ്ജീകരണങ്ങളാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. വിവിധ സ്‌പെഷ്യലിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള 200 അംഗ ആരോഗ്യവിഭാഗമാണ് ഓരോ ആശുപത്രിയിലും സേവനമനുഷ്ടിക്കുക. അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍(അഡ്‌നിക്) 31,000 ചതുരശ്രമീറ്റര്‍ വിസ് തൃതിയില്‍ സജ്ജമാക്കുന്ന ആശുപ ത്രിയില്‍ 1000 പേര്‍ക്കാണ് കിടത്തി ചികിത്സാ സൗകര്യമുണ്ടായിരിക്കുക. ഇവിടെ വിദഗ്ദരായ 150 ആരോഗ്യസേവകരുണ്ടായിരിക്കും.

കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിനും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും യുഎഇ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പട്ടികയില്‍ മൂന്ന് താല്‍ക്കാലിക ആശുപത്രികളുടെ നിര്‍മ്മാണം മറ്റൊരു നേട്ടമായാണ് വിലയിരുത്തപ്പെടുന്നത് അത്യാധുനിക ചികിത്സാ സൗകര്യങ്ങളും വിദഗ്ദരായ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കിക്കൊണ്ടാണ് പുതിയ ആതുരാലയങ്ങള്‍ ഒരുങ്ങുന്നത്. മാനസികോല്ലാസം ലഭിക്കുന്ന വിധത്തില്‍ വിവിധങ്ങളായ സംവിധാനങ്ങളും താത്കാലിക ആശുപത്രിയില്‍ രെുക്കിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here