തിരുവനന്തപുരം: വ്യവസായ-വാണിജ്യ സ്ഥാപനങ്ങളുടെ വൈദ്യുത ചാര്‍ജില്‍ ഇളവുമായി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ ലോടെന്‍ഷന്‍ (എല്‍ടി), ഹൈടെന്‍ഷന്‍ (എച്ച്ടി), എക്സ്ട്രാ ഹൈ ടെന്‍ഷന്‍ (ഇഎച്ച്ടി) വൈദ്യുതി കണക്ഷനുകളുടെ മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളുടെ ഫിക്സഡ് ചാര്‍ജ് ആറുമാസത്തേക്ക് മാറ്റിവയ്ക്കാനാണു സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കളുടെ എല്ലാം ഫിക്സഡ് ചാര്‍ജ് ഒഴിവാക്കുന്ന കാര്യം പിന്നീട് ആലോചിക്കും. കോവിഡ് പശ്ചാത്തലത്തില്‍ വൈദ്യുതിയുടെ ഉപഭോഗത്തിലുണ്ടായ കുറവ് പരിഗണിച്ച് കേന്ദ്ര വൈദ്യുത നിലയങ്ങളില്‍നിന്നുള്ള വൈദ്യുതിക്ക് ഫിക്സഡ് ചാര്‍ജ് ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാനം അഭ്യര്ഥിച്ചിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
