തിരുവനന്തപുരം: ഇന്ന് കൂടുതല്‍ രോഗികള്‍ക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് റംസാന് വ്രതനാളുകളിലും നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് ഇഫ്താറുകളും കൂട്ടപ്രാര്‍ത്ഥനയും ഒഴിവാക്കണമെന്നും ആരാധനാലയങ്ങള്‍ അടഞ്ഞുതന്നെ കിടക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് നിയന്ത്രണങ്ങള്‍ തുടരാമെന്ന് ഇസ്ളാം മതപണ്ഡിതര്‍ ഉറപ്പ് നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം ഇന്ന് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രോഗികള്‍ കൂടിയ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ കൃത്യമായി നടപ്പാക്കപ്പെടുന്നു എന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.