മുന്‍ എംഎല്‍എയും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗവുമായിരുന്ന വി.കെ. ബാബു അന്തരിച്ചു.

കൊച്ചി: മുന്‍ എംഎല്‍എയും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗവുമായിരുന്ന വി.കെ. ബാബു(62) അന്തരിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 2.45 ന് ചെറായി ഗൗരീശ്വരത്തെ വസതിയിലായിരുന്നു അന്ത്യം. ഏറെ നാളായി കരള്‍ രോഗം ഉള്‍പ്പടെയുള്ള രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

മുളവ്കാട് വലിയതറയില്‍ പരേതരായ കുമാരന്‍-മാധവി ദമ്പതികളുടെ ആറ് മക്കളില്‍ ഇളയപുത്രനായിരുന്നു.1991-ല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തിയ ബാബു അന്ന് മുതല്‍ ചെറായിയിലായിരുന്നു താമസം. ഒരുവര്‍ഷമായി പക്ഷാഘാതത്തിന്റെ ചികില്‍സയിലായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11 ന് ചെറായി പൊതുശ്മശാനത്തില്‍.

കോണ്‍ഗ്രസ് (എസ്) സംസ്ഥാന വൈസ് പ്രസിഡന്റാണ്. ഗതാഗതമന്ത്രിയായിരുന്ന ശങ്കരനാരായണപിള്ളയുടെ പേഴ്‌സണല്‍ സ്റ്റാഫായി പ്രവര്‍ത്തിച്ചിരുന്ന ബാബു പാര്‍ട്ടി സെക്രട്ടറിയേറ്റ് സ്റ്റാഫുമായി പ്രവര്‍ത്തിച്ചിരുന്നു. ഇതിനിടയിലാണ് 1991-ല്‍ നിയമസഭാ തിരഞ്ഞെടുപ്പിനായി ഞാറക്കല നിയോജകമണ്ഡലത്തിലെത്തുന്നത്. അന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കുഞ്ഞമ്പുമാസ്റ്ററോട് തോല്‍വി സമ്മതിച്ച ബാബു, പിന്നീട് കുഞ്ഞമ്പുമാസ്റ്ററുടെ നിര്യാണത്തെ തുടര്‍ന്ന് 1992-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന അനന്തകുമാറിനെ പരാജയപ്പെടുത്തി ഞാറക്കല്‍ നിയോജകമണ്ഡലം എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പറായും ഷൊര്‍ണ്ണൂര്‍ മെറ്റല്‍സ് ഇന്‍ഡ്രസ്ട്രീസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിവില്‍ സപ്ലൈ്‌സ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥയായ സുശീലയാണ് ഭാര്യ. മക്കള്‍ : അഭയ, അനഘ.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here