പ്രവാസികളുടെ കൂട്ടത്തോടെയുള്ള വരവ്; സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തന്നു.

ഗുരുവായൂര്‍ / കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നാളെ മോക്ഡ്രില്‍ നടത്താന്‍ തീരുമാനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് വരാനിരിക്കുന്ന പ്രവാസികളെ കൊണ്ടുവരുന്നതിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് മോക്ഡ്രില്‍ നടത്തുന്നത്. പ്രവാസികള്‍ കൂട്ടത്തോടെ എത്തിയാല്‍ സ്വീകരിക്കേണ്ട സുരക്ഷാ മാര്‍ഗങ്ങളും സ്ക്രീനിങ്ങും നാളത്തെ മോക്ഡ്രില്ലില്‍ വിശദീകരിക്കും. ജില്ലയില്‍ രണ്ടായിരം പേരെ ഒറ്റയ്ക്ക് താമസിപ്പിക്കുന്നതിനുള്ള സൗകര്യമാണ് കണ്ടെത്തുന്നതിന്റെ ഭാഗമായി ഗുരുവായൂരില്‍ ആയിരം പേരെ താമസിപ്പിക്കുന്നതിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടുത്തടുത്തായി ഇത്രയധികം പേരെ ഒറ്റയ്ക്ക് താമസിപ്പിക്കാന്‍ സൗകര്യമുള്ള സ്ഥലം എന്ന നിലയിലാണ് ഗുരുവായൂരിനെ തെരഞ്ഞെടുത്തത്. കോവിഡ് 19 നിരീക്ഷണത്തിലുള്ളവരെ അടിയന്തിര ഘട്ടങ്ങളില്‍ താമസിപ്പിക്കുന്നതിനായി ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജുകള്‍ ജില്ലാഭരണകൂടം ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്നു. മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയില്‍ ഗുരുവായൂരിലെ ലോഡ്ജുടമകളുമായും നടത്തിയ ചര്‍ച്ച നടത്തിയാണ് ഈ തീരുമാനം എടുത്തത്. സര്‍ക്കാര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ലോഡ്ജുകളും സവിധാനകളും നല്കാന് തയ്യാറാണെന്ന് ഉടമകളുടെ അസോസിയേഷന് അറിയിച്ചിരുന്നു. ശുദ്ധജലക്ഷാമവും മാലിന്യസംസ്കരണത്തിനുള്ള ബുദ്ധിമുട്ടും അനുഭവപ്പെടുന്നതായി ലോഡ്ജുടകള് പറഞ്ഞു, ശുദ്ധജലക്ഷാമം പരിഹരിക്കാന്‍ ചൊവ്വല്ലൂര്‍പ്പടിയിലെ സ്വകാര്യ കുടിവെള്ള സ്രോസസ്സുകള്‍ ഭരണകൂടം ഏറ്റെടുക്കും. ഗുരുവായൂര്‍ ദേവസ്വത്തിന്റെ മൂന്ന് ഗസ്റ്റ്ഹൗസുകളിലായി 236 മുറികള്‍ നല്കാന് തയ്യാറാണെന്ന് ചെയര്മാന് അഡ്വ കെ ബി മോഹന്‍ദാസ് അറിയിച്ചിരുന്നു. ആവശ്യമായി വരികയാണെങ്കില്‍ ലോഡ്ജുകള്‍ക്ക് പുറമേ നഗരത്തിലെ ഫ്ളാറ്റുകളും അപ്പാര്‍ട്ട്മെന്റുകളും ഒഴിഞ്ഞ് കിടക്കുന്ന വീടുകളും ജില്ല ഭരണകൂടം ഏറ്റെടുക്കും. ഇവിടങ്ങളില്‍ താമസിപ്പിക്കുന്നവര്‍ക്ക് വേണ്ട വൈദ്യസഹായം, ഭക്ഷണം എന്നിവ ഉറപ്പ് വരുത്തും. കിടക്കവിരികളും പുതപ്പുകളും അലയ്ക്കുന്നതിന് ലോണ്ട്രി തുറന്ന് പ്രവര്‍ത്തിക്കും.