ഗുരുവായൂർ: ഫുട്ബോൾ വാങ്ങുവാൻ സ്വരുക്കൂട്ടിയ തുകയും വിഷുകൈനീട്ടവും എല്ലാം ചേർത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി പുതു തലമുറയ്ക്ക് മാതൃകയായ അവ്യുക്തിനെയും അന്യുക്തിനെയും മുനിസിപ്പൽ  ചെയർപേഴ്സൻ എം രതി ടീച്ചർ വീട്ടിലെത്തി അനുമോദിച്ചു. വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ, മുൻ ചെയർമാൻ ടി ടി ശിവദാസ് എന്നിവർ ഒപ്പം ഉണ്ടായിരുന്നു. ഗുരുവായൂർ നഗരസഭ വാർഡ് 31 ൽ തലപ്പുള്ളി ഷൈജുവിന്റെയും സഞ്ജനയുടെയും മക്കളായ ഈ കൊച്ചു കൂട്ടുകാർക്ക് ഗുരുവായൂരിലെ പ്രമുഖ കോച്ചിംങ് സെന്ററായ ജി എസ് എ കഴിഞ്ഞ ദിവസം ഒരു ഫുട്ബോൾ സമ്മാനമായി നൽകിയിരുന്നു ഒപ്പം മികച്ച പരിശീലനത്തിന് അവസരവും നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
നമ്മുടെ നാടിന്റെ മികച്ച പ്രതിഭകളായി ഇവർ വളർന്ന് വരട്ടെ എന്ന് ആശംസിക്കുന്നു എന്ന് മുനിസിപ്പൽ ചെയർപേഴ്സൻ എം രതി ടീച്ചർ കൂട്ടി ചേർത്തു

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here