തൃശ്ശൂര്‍: ലോക്ക് ഡൗണ്‍ കാലം എല്ലാവരും വീട്ടിലിരിപ്പാണ്, വെറുതെ വീട്ടിലിരിപ്പ് മാത്രമല്ല ഒപ്പം പാചകപരീക്ഷണങ്ങളും നടക്കുന്നുണ്ട്. നിരവധി പാചകപരീക്ഷണങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. അതില്‍ ഏറ്റവും രസകരമായ വീഡിയോയായിരുന്നു ‘വട ആദ്യമായി കണ്ട അമേരിക്കന്‍ മലയാളിയുടെ വീഡിയോ’. ആദ്യം അത്ഭുതത്തോടെയും പിന്നീട് മലയാളി കൂട്ടത്തോടെ തെറി വിളിയ്ക്കുകയും ചെയ്തു.എന്നാല്‍ മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നായ ഉഴുന്നവടയെ അദ്ഭുതത്തോടെ നോക്കിക്കാണുന്ന ആള്‍, ഉഴുന്ന് അരച്ച് ഉണ്ടാക്കുന്ന ഒരു പലഹാരമാണിതെന്നും വളരെ രുചികരമാണെന്നുമായിരുന്നു വീഡിയോയില്‍ വ്യക്തമാക്കിയിരുന്നത്.

താന്‍ ഇത് യൂട്യൂബില്‍ കണ്ടാണ് ഉണ്ടാക്കിയതെന്ന് ജോസ് പറയുന്നു. നടുക്ക് ഓട്ടയുള്ളതിനാല്‍ അപ്പുറത്തൂടെ വരുന്നയാളിനെ കാണാനാകും. നാട്ടില്‍ പാവങ്ങളുടെ ഭക്ഷണമെന്നാണ് പറയുന്നത്. ചില ആള്‍ക്കാള്‍ മഴയത്തും വെയിലത്തുമൊക്കെ സൈക്കിളിലും ബൈക്കിലുമൊക്കെ ഇത് വില്‍പന നടത്താറുണ്ട് ഇതായിരുന്നു വീഡിയോയില്‍ പറഞ്ഞിരുന്നത്. നല്ല ഭക്ഷണമാണ് ഇത് നിങ്ങളും ഉണ്ടാക്കി ഉപയോഗിക്കണമെന്ന ഉപദേശവും നല്‍കുന്നുണ്ട്. എന്നാല്‍ വീഡിയോയെ കാത്തിരുന്നത് തെറിയഭിഷേകവും ട്രോളുകളുമായിരുന്നു.

അമേരിക്കന്‍ മലയാളിയായ ആലുവ സ്വദേശി ജോസായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. അതേസമയം, വീഡിയോയ്ക്ക് പിന്നിലെ യാഥാര്‍ഥ്യം തുറന്നുപറയുകയാണ് ജോസ്. സുഹൃത്തുക്കളെ കാണിക്കാന്‍ തമാശയ്ക്ക് ചെയ്ത വീഡിയോ ആണ്. വളരെ നാളുകള്‍ക്ക് ശേഷം വീണ്ടും വട ഉണ്ടാക്കിയെന്നും അത് നന്നായിരുന്നപ്പോള്‍ വീഡിയോ ചെയ്തതാണ്. പണ്ട് നാട്ടില്‍ തനിക്ക് വടയുടെ ബിസിനസായിരുന്നെന്നും ദിവസേനെ മൂവായിരത്തോളം വടകള്‍ ഉണ്ടാക്കിയിരുന്നതായും അദ്ദേഹം പറയുന്നു. ഏതായാലും വീഡിയോ വൈറലായതോടെ അന്റാര്‍ട്ടിക്ക ഒഴികെയുള്ള എല്ലാ സ്ഥലത്തു നിന്നും തെറിവിളി കിട്ടിയെന്നും ഇദ്ദേഹം പറയുന്നു.

കടപ്പാട്

LEAVE A REPLY

Please enter your comment!
Please enter your name here