ദില്ലി:  കോവിഡ്-19 രോഗബാധ വ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച പരീക്ഷകളും അക്കാദമിക്ക് കലണ്ടറും അധികം താമസിയാതെ തന്നെ നടത്തുമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ അറിയിച്ചു. വിവിധ സർവ്വകലാശാല മേധാവികൾക്ക് ഇക്കാര്യം വ്യക്തമാക്കി യുജിസ് കത്തയച്ചിട്ടുണ്ട്. വിഷയത്തെക്കുറിച്ച് പഠിക്കാൻ ഒരു വിദഗ്ധ സമിതിയെ നിയമിച്ചിട്ടുണ്ടെന്നും സമിതിയുടെ റിപ്പോർട്ട് ഉടനെയുണ്ടാകുമെന്നും  കത്തിൽ യു.ജി.സി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും മാറ്റിവെച്ച പരീക്ഷകളെക്കുറിച്ചും നീണ്ടുപോകുന്ന അക്കാദമിക് കലണ്ടറിനെക്കുറിച്ചും പരാതികൾ ഉയർന്നതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ യുജിസി തീരുമാനിച്ചത്. 

ADVERTISEMENT

മാനവവിഭവശേഷി മന്ത്രാലയവുമായി ചർച്ച നടത്തിയതിന് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി വിപുലമായ പദ്ധതികൾ രൂപീകരിക്കുമെന്നും യു.ജി.സി വ്യക്തമാക്കി. പരീക്ഷാ നടത്തിപ്പിനെക്കുറിച്ച് ചർച്ച ചെയ്യാൻ യു.ജി.സി തയ്യാറാക്കിയ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ വന്ന ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് മാനവവിഭവശേഷി മന്ത്രാലയവും അറിയിച്ചു. അതേ സമയം കോവിഡ്-19 രോഗബാധയുടെ വ്യാപ്തി കുറഞ്ഞ സാഹചര്യത്തിൽ കേരളത്തിലെ സർവകലാശാലാ പരീക്ഷകൾ മേയ് 11 മുതൽ നടത്തുമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

COMMENT ON NEWS

Please enter your comment!
Please enter your name here