തിരുവനന്തപുരം: സംസ്ഥാനത്തെ കോടതികളുടെ പ്രവർത്തനം ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കുന്നു. ആദ്യഘട്ടത്തിൽ ഗ്രീൻ, ഓറഞ്ച് ബി സോണായി പ്രഖ്യാപിച്ച ജില്ലകളിലെ കോടതികളാണ് പ്രവർത്തിക്കുക. ഹൈക്കോടതി മധ്യവേനൽ അവധിയിലും വീഡിയോ കോൺഫറൻസ് വഴി സിറ്റിംഗ് നടത്തും. റെഡ്സോണുകളിലെ കോടതികള്‍ പ്രവര്‍ത്തിക്കില്ല.

ADVERTISEMENT

കോവിഡ് ഭീതിയെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി കോടതികളുടെ പ്രവർത്തനം നിശ്ചലമായിരുന്നു. ഗ്രീൻ, ഓറഞ്ച് ബി എന്നീ സോണുകളിലുള്ള ജില്ലകളുടെ കോടതികളുടെ പ്രവർത്തനം ഭാഗിക നിയന്ത്രണങ്ങളോടെ ചൊവ്വാഴ്ച മുതൽ ആരംഭിക്കാനാണ് ഹൈക്കോടതിയുടെ നിർദേശം. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, ഇടുക്കി,വയനാട്, പാലക്കാട് ജില്ലകളിലെ കോടതികൾ ഇതിൽപ്പെടും. എറണാകുളം, പത്തനംതിട്ട, കൊല്ലം എന്നീ ഓറഞ്ച് എ പട്ടികയിലുള്ള കോടതികളുടെ പ്രവർത്തനങ്ങൾ കർശന നിയന്ത്രണങ്ങളോടെ ശനിയാഴ്ച മുതൽ ആരംഭിക്കും. എന്നാൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ റെഡ് സോണുകളിലെ കോടതികൾ ലോക്ക് ഡൗൺ അവസാനിക്കുന്ന മെയ് മൂന്ന് വരെ അടഞ്ഞു കിടക്കുമെന്നും ഹൈക്കോടതി ഇറക്കിയ സർക്കുലറിൽ പറയുന്നു.വീഡിയോ കോൺഫറൻസിങ് മുഖേനയാവും കേസുകൾ പരിഗണിക്കുന്നത്. കോടതിയിൽ എത്തുന്ന കക്ഷികളുടെ കാര്യത്തിൽ നിയന്ത്രണങ്ങൾ ഉണ്ടാകും.

സുപ്രീം കോടതിയുടെയും, സംസ്ഥാന സർക്കാറിൻ്റെയും മാർഗരേഖകൾ അനുസരിച്ചാണ് കോടതികളുടെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നതെന്നും ഹൈക്കോടതി സർക്കുലറിൽ പറയുന്നു. പ്രവർത്തനം ആരംഭിക്കുന്ന കോടതികളിൽ 33% ജീവനക്കാർ ഹാജരാകാനുമാണ് നിർദേശം.

COMMENT ON NEWS

Please enter your comment!
Please enter your name here