ലവ് ഷവർ 2020 ആശ്വാസ പദ്ധതിയുമായി പാലയൂർ തീർത്ഥകേന്ദ്രം.

ചാവക്കാട്: പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിലെ പുതു ഞായർ തിരുനാളിന്റെ ഭാഗമായി കോവിഡ് 19 ന്റെ ഭാഗമായുള്ള ലോക്ക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന ഇടവകാതിർത്തിയിലെ നനാ ജാതി മതസ്ഥരടങ്ങിയ 500 കുടുംബങ്ങൾക്ക് അരിയും പലവ്യജ്ഞനങ്ങളുമടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ കിറ്റുകൾ തീർത്ഥകേന്ദ്രത്തിന്റെ ലവ് ഷവർ 2020 പദ്ധതി പ്രകാരം ഭവനങ്ങളിലെത്തിച്ചു നൽകി. നീണ്ടു പോയ ലോക്ക് ഡൗൺ കാലഘട്ടത്തിൽ ഉപജീവനം വഴിമുട്ടിയതുമൂലം കുടുംബങ്ങളിൽ ദാരിദ്ര്യം ഉണ്ടാകരുതെന്ന ലക്ഷ്യം വെക്കുന്നതാണ് ലവ് ഷവർ 2020 . ഏകദേശം നാല് ലക്ഷത്തോളം രൂപ തീർത്ഥ കേന്ദ്രത്തിന്റെ സാമൂഹ്യ ക്ഷേമ പദ്ധതി വഴി ഇതിനായി ചെലവഴിച്ചു. മുൻപ് ചാവക്കാട്, ഗുരുവായൂർ നഗരസഭകളുടെ ക്യാമ്പുകളിൽ പാലയൂർ മഹാ തീർത്ഥാടനത്തിന്റെ സ്മരണയിൽ നിത്യോപയോഗ വസ്തുക്കൾ തീർത്ഥകേന്ദ്രം നൽകിയിരുന്നു. പരിപാടികൾക്ക് ആർച്ച് പ്രീസ്റ്റ് ഫാദർ വർഗീസ് കരിപ്പേരി, സഹ വികാരി ഫാദർ അനുചാലിൽ, സെക്രട്ടറിമാരായ സി കെ ജോസ് , ജോയ് ചിറമ്മൽ കൈക്കാരന്മാരായ സി ഡി ഫ്രാൻസിസ്, കെ ടി വിൻസെന്റ്, സി പി ജോയ്, ജോസ് വടുക്കൂട്ട് മറ്റു ഭാരവാഹികളായ പീയൂസ് ചിറ്റിലപ്പിള്ളി, ഇ എം ബാബു എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button