മാതൃക ചാരിറ്റബ്ൾ ട്രസ്റ്റ്  ഗവൺമെൻ്റ് കേന്ദ്രങ്ങളിൽ മാസ്ക് വിതരണം ചെയ്തു.

ചാവക്കാട്: മാതൃക ചാരിറ്റബിൾ ട്രസ്റ്റ് കടപ്പുറം തൃശൂർ മെഡിക്കൽ കോളേജ്, കുന്ദംകുളം താലൂക്ക് ആശുപത്രി, ചാവക്കാട് ഗവൺമെൻ്റ് ഹോസ്പിറ്റൽ, ചാവക്കാട് പോലീസ് സ്‌റ്റേഷൻ, കടപ്പുറം പഞ്ചായത്ത് ഓഫീസ് തുടങ്ങി 5 കേന്ദ്രങ്ങളിൽ കൊറോണ പ്രധിരോധത്തിൻ്റെ ഭാഗമായി മാസ്ക് വിതരണം നടത്തി. മാസ്കുകൾ മാതൃകയുടെ വസ്ത്ര നിർമ്മാണ യൂണിറ്റിലെ വനിതകൾ നിർമ്മിച്ചതാണ്. നിത്യരോഗികൾക്കും വിധവകൾക്കും നിരാലംബർക്കും ധനസഹായം നൽകി വരുന്ന സംഘടന കൂടിയാണ് മാതൃക ചാരിറ്റബ്ൾ ട്രസ്റ്റ്. ട്രസ്റ്റ് പ്രസിഡണ്ട് കെ.വി സെക്കീർ ഹുസൈൻ, ട്രഷറർ മൊയ്തീൻ കുഞ്ഞി, ട്രസ്റ്റികളായ എ.വി. അബ്ദുൾ റസാഖ്, സി.എച്ച്. മനാഫ്, ടി. എ. ജലാലു, പുതിയകത്ത് അബൂബക്കർ, വി.പി നൗഷാദ്, അഹ്മദ്  മുഈനുദ്ധീൻ തുടങ്ങിയവർ മാസ്ക് വിതരണത്തിന് നേതൃത്വം നൽകി.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here