ചാവക്കാട്: പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാതലത്തിൽ ദിവ്യബലിയും തിരുകർമ്മ ങ്ങളുമായി ചടങ്ങുകൾ മാത്രമാക്കി പുതുഞായർ തിരുനാൾ ആഘോഷിച്ചു. ഉയിർത്തെഴുന്നേറ്റ യേശു നാഥനെ കണ്ട മാത്രയിൽ തന്റെ വിശ്വാസം ഏറ്റുപറഞ്ഞ മാർ തോമാ ശ്ലീഹായുടെ വിശ്വാസ പ്രഘോഷണ തിരുനാളാണ് പുതുഞായർ തിരുനാൾ. ഈസ്റ്റർ കഴിഞ്ഞു വരുന്ന ഞായറാഴ്ചയാണ് പുതുഞായർ തിരുനാൾ ആചരിക്കുന്നത്. പ്രത്യേക പശ്ചാതലത്തിൽ ബോട്ടു കുളത്തിലെ ബോട്ടു ശില്പത്തിൽ നടത്താറുള്ള പതാക ഉയർത്തലും തളിയകുള കപ്പേളയിൽ നിന്നും ദേവാലയത്തിലേക്കുള്ള പ്രദക്ഷിണവും നടത്താനായില്ല. ഇന്ന് നടത്താനിരുന്ന സമൂഹ മാമോദീസായും മാറ്റി വെച്ചു. ദേവാലയത്തിൽ വിശ്വാസികളുടെ പങ്കാളിത്തമില്ലാതെ നടന്ന തിരുകർമ്മങ്ങളിൽ ആർച്ച് പ്രീസ്റ്റ് ഫാദർ വർഗീസ് കരിപ്പേരി മുഖ്യ കാർമ്മികനായി. ദേവാലയത്തിലെ തിരുകർമ്മങ്ങളിൽ ഭവനങ്ങളിലിരുന്ന് തത്സമയം പങ്കെടുക്കാൻ ഇടവക ജനങ്ങർക്കും വിശ്വാസികൾക്കും ഓൺലൈൻ സൗകര്യ ഏർപ്പെടുത്തിയിരുന്നു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here