ഗുരുവായൂർ: കോവിഡ്-19 ലോക്ക് ഡൌൺ ദിനങ്ങളിൽ മാട്ടുമ്മലുള്ള കുട്ടികൾക്കായ് വേണ്ടി നാലുമണിക്കാറ്റ് കയാക്കിങ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓൺലൈൻ മത്സരങ്ങളുടെ ജൂനിയർ, സബ്ജൂനിയർ കിഡ്സാനിയ വിഭാഗം ഓവറോൾ വിജയികളെ പ്രഖ്യാപിച്ചു.
എൺപതോളം മത്സരാർത്ഥികൾക്കായ് 16 വിത്യസ്ത മത്സരങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. എൺപതോളം മത്സാരാർത്ഥികൾക്ക് Certificate നൽകുന്നതാണ്. ലോക്ക് ഡൌൺ ദിനങ്ങളിൽ കുട്ടികൾ പുറത്തു പോയി കളിക്കുന്നത് തടയുക എന്ന ഉദ്ദേശത്തോടുകൂടി നടത്തിയ ഓൺലൈൻ മത്സരങ്ങലിലെ മത്സരാർത്ഥികൾക്ക് നാല്മണിക്കാറ്റ് പിന്നിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങളുമായ് നിരവധി ഫിലിം / മിമിക്രി സെലിബ്രറ്റികളും സാമൂഹിക പ്രവർത്തകരുമാണ് മുന്നോട്ട് വന്നത്.
ലോക്ക് ഡൌൺ നീട്ടിയ സാഹചര്യത്തിൽ കുട്ടികൾക്ക് വിജ്ഞാനവും വിനോദവും നൽകുന്ന വ്യത്യസ്തങ്ങളായ ഓൺലൈൻ പ്രോഗ്രാമുകളുമായ് സജീവമാകുമെന്ന് അമീർ നാല്മണിക്കാറ്റ് പറഞ്ഞു.