ദേശീയപാതയില്‍ ടോള്‍പിരിവ് നാളെ മുതല്‍ ആരംഭിക്കും

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാരണം നിര്‍ത്തിവെച്ചിരുന്ന ടോള്‍ പിരിവ് നാളെ മുതല്‍ പുനഃരാരംഭിക്കും. ദേശീയപാത അതോറിട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ടോള്‍പിരിവ് വീണ്ടും ആരംഭിക്കാന്‍ ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടത്.

ലോക്ക്ഡൗണ്‍ മെയ് മൂന്നുവരെ നീട്ടിയ സാഹചര്യത്തില്‍ ടോള്‍ പിരിക്കാതിരുന്നാല്‍ 1800 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് ഗതാഗത മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. അതേസമയം ടോള്‍ പിരിവില്‍ ഒരു മാസത്തേക്ക് കൂടി ഉളവ് വേണമെന്ന് വാഹന ഉടമകളുടെ ദേശീയ സംഘടനകള്‍ ആവശ്യപ്പെട്ടു. രാജ്യത്ത് നിലവില്‍ 95 ലക്ഷം ട്രക്കുകളാണ് ഓടുന്നത്. അവശ്യവസ്തുക്കളുടെ നീക്കമാണ് കൂടുതല്‍ നടക്കുന്നത് എന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടി.

guest
0 Comments
Inline Feedbacks
View all comments