ഗുരുവായൂർ: തിരുവെങ്കിടം നായർ സമാജത്തിന്റെ പതിനഞ്ചാം (15) വാർഷിക ദിനമായ ഏപ്രിൽ 19 ന് ആഘോഷങ്ങൾക്ക് വിട നൽക്കി ഒരു ലക്ഷം രൂപയുടെ 15 ഇനങ്ങളടങ്ങിയ പല വ്യജ്ഞന കിറ്റുകൾ നൂറ്റമ്പതോളം (150) കുടുംബങ്ങൾക്ക് ആശ്വാസ സഹായഹസ്തം നൽകി നന്മയുടെ കൈത്തിരിയായി നാടിനൊപ്പം പങ്ക് ച്ചേർന്നു.. വിപുലമായ വ്യത്യസ്ത പരിപാടികളോടെ 19- 4. -2020 ന് നടത്താൻ നിശ്ചയിച്ചിരുന്ന പതിനഞ്ചാം വാർഷിക ആഘോഷം വേണ്ടെന്നു് വെച്ചാണ്. അതേ ദിനത്തിൽ കൊറൊണയുടെ ദുരവസ്ഥയിൽ ഇത്തരത്തിൽ ആശ്വാസ കണികയുമായി നായർസമാജം മുന്നോട്ട് വന്നത്.- സമാജം ഓഫീസിൽ സെക്രട്ടറി പ്രഭാകരൻ മണ്ണൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വേദിയിൽ കിറ്റുകളുടെ വിതരണോൽഘാടനം സമാജം പ്രസിഡണ്ട് ബാലൻ വാറണാട്ട് യഥാക്രമം നഗരസഭാ കൗൺസിലർ ശ്രീദേവി ബാലൻ, സാംസ്ക്കാരിക പ്രവർത്തകൻ മാധവൻ പൈക്കാട്ട് എന്നിവർക്ക് നൽകി നിർവഹിച്ചു.. ഉണ്ണികൃഷ്ണൻ ആലക്കൽ, ബാലൻ തിരുവെങ്കിടം, എ.സുകുമാരൻ, പ്രദീപ് നെടിയേടത്ത്, രാജഗോപാൽ കാക്കശ്ശേരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here