ചേറ്റുവ: അതിജീവനത്തിന്റെ പരീക്ഷണപ്പോരാട്ടത്തിൽ
നാടിന് തണലായി ചേറ്റുവ മേമൻസ് ക്ലബ് 500 കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്തു. ലോക് ഡൗൺ കാലഘട്ടത്തിൽ ദുരിതമനുഭവിക്കുന്ന 500 കുടുംബങ്ങൾക്ക് അവശ്യ സാധനങ്ങളടങ്ങിയ ഭക്ഷണക്കിറ്റിൻ്റെ വിതരണോദ്ഘാടനം
വാടാനപ്പളളി സർക്കിൾ ഇൻസ്പെക്ടർ ബിജോയ്,  മേമൻസ് പ്രസിഡണ്ട് ആഷിക്കിന് കൈമാറി നിർവഹിച്ചു.  ക്ലബ്ബ് ട്രഷറർ ഫാറൂഖ് യാറത്തിങ്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റിയാസ്, ക്ലബ്ബ് അംഗങ്ങളായ ബദറു,
മുബീൻ, ഫൈസൽ, ബഷീർ, അജ്മൽ, നിധിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

1 COMMENT

  1. നല്ല നാടിന് നല്ല നാളേയ്ക്ക്😍😍 മേമൻസ് ചേറ്റുവ👍👍

LEAVE A REPLY

Please enter your comment!
Please enter your name here