ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വത്തിലെ ക്ലാര്‍ക്ക് തീകൊളുത്തി മരിച്ചു .കേച്ചേരി പെരുമണ്ണ് കളരിക്കല്‍ വീട്ടില്‍ പരേതനായ ശശിധരന്റെ മകന് ശ്രീജിത്ത്( 30) ആണ് മരിച്ചത് ശനിയാഴ്ച രാത്രി വീട്ടില്‍ വെച്ച് മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തിയത് . തൊണ്ണൂറു ശതമാനം പൊള്ളലേറ്റ ശ്രീജിത്തിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി . ദേവസ്വം ജീവനക്കാരന് ആയിരുന്ന അച്ഛന് ശ്രീധരന് ജോലിയിലിരിക്കെ മരിച്ചതിനെത്തുടര്‍ന്ന് ആശ്രിത നിയമനത്തില്‍ ജോലിയില്‍ പ്രവേശിച്ചതായിരുന്നു . കുന്നംകുളം സി ഐ കെ ജി സുരേഷിന്റെ നേതൃത്വത്തില്‍ ഇന്‍ ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മെഡിക്കല്‍ കോളേജ്ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം പെരുമണ്ണിലെ വീട്ടു വളപ്പില്‍ സംസ്കാരം നടന്നു . ചെയര്മാന് അഡ്വ കെ ബി മോഹന്‍ ദാസ് ജീവനക്കാരുടെ പ്രതിനിധി പ്രശാന്ത് , ഫിനാന്‍സ് ഡി എ കെ ആര് സുനില്‍ കുമാര്‍ തുടങ്ങിയര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു .
Copyright © 2021 guruvayoorOnline.com. The GOL is not responsible for the content of external sites. Read about our approach to external linking.